24.9 C
Kottayam
Saturday, June 6, 2026

മയക്കുമരുന്നു റാണി സൈനയെ നാലാം ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതകം എട്ടുമാസം ഗര്‍ഭിണിയായിരിക്കെ

Must read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന സൈനയെ നാലാമത്തെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സൈനയെ വസീം ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീനില്‍ ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

മയക്കുമരുന്ന് കേസില്‍ ജയിലിലായിരുന്ന സൈന ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ചൊവ്വാഴ്ച രാവിലെ സൈനയുടെ താമസസ്ഥലത്ത് എത്തിയ വസീം കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരേ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച വീട്ടുജോലിക്കാരന് നേരെയും ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. നിരവധിതവണ വെടിയേറ്റ സൈന സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വീട്ടുജോലിക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വസീമിനെതിരേ നേരത്തെ കേസുകളൊന്നും ഇല്ലെന്നും സൈനയുടെ സഹോദരി രഹ്നയും വസീമും തമ്മിലുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് വിവരം. ഒരുവര്‍ഷം മുമ്പാണ് സൈനയും വസീമും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ മയക്കുമരുന്ന് കേസില്‍ സൈന അറസ്റ്റിലായി. സൈന ജയിലില്‍ പോയതോടെ സഹോദരി രഹ്നയുമായി വസീം അടുപ്പത്തിലാവുകയായിരുന്നു.

എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ സൈന ജാമ്യത്തിലിറങ്ങിയതോടെ വസീമും രഹ്നയും പ്രതിസന്ധിയിലായി. സഹോദരിമായുള്ള രഹസ്യബന്ധം സൈന അറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കുമുണ്ടായി. ഇതോടെയാണ് സൈനയെ വെടിവെച്ചു കൊലപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week