മാസപ്പിറവി ദൃശ്യമായി:കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാന്‍ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.

മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍,സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News