കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21 ബുധനാഴ്ച. കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ് ഒന്നായി കണക്കാക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഈദ് ഗാഹുകള്‍ ഉണ്ടാകില്ല. ഗള്‍ഫ് നാടുകളില്‍ 20നാണ് ബലിപെരുന്നാള്‍.
ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഭാഗമായാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആചരിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇല്‍നെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവത്തിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍.
ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാള്‍ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലീം മതക്കാര്‍ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്തുന്നത്.