27.4 C
Kottayam
Thursday, June 4, 2026

നമസ്‌കാരം പള്ളികളില്‍ മാത്രം, ഈദ് ഗാഹുകള്‍ ഒഴിവാക്കണം; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Must read

കൊച്ചി: എറണാകുളം ജില്ലയില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും സ്വീകരിക്കേണ്ട മുന്‍കരുതലുകളും നിയന്ത്രണങ്ങളും നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിറക്കി. ബലികര്‍മത്തിനായി ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചായിരിക്കും കര്‍മങ്ങള്‍ നടക്കുക.

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളു. ആഘോഷങ്ങള്‍ പരമാവധി ചുരുക്കി ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ശ്രമിക്കണം. പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രമായി നടത്താന്‍ ശ്രമിക്കണം. ഈദ് ഗാഹുകള്‍ ഒഴിവാക്കണം. വീടുകളില്‍ ബലി കര്‍മങ്ങള്‍ നടത്തുമ്പോള്‍ അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു.

ബലികര്‍മവുമായി ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും താപനില പരിശോധന നടത്തണം. ടൗണിലെ പള്ളികളില്‍ അപരിചിതര്‍ എത്തുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പെരുന്നാള്‍ നമസ്‌കാരത്തിന് പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ബലി കര്‍മത്തിന്റെ സമയത്തും മാംസം വീട്ടില്‍ എത്തിച്ചു നല്കുമ്പോളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കണം, മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. കണ്‍ടൈന്‍മെന്റ് സോണുകളില്‍ മാംസ വിതരണം അനുവദിക്കില്ല. വിതരണം നടത്തുന്നവര്‍ രജിസ്റ്റര്‍ സൂക്ഷിക്കുകയും സന്ദര്‍ശിച്ച വീടുകളുടെയും ആളുകളുടെയും വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യണം. കണ്‍ടൈന്‍മെന്റ് സോണുകളില്‍ ബലികര്‍മം നടത്താന്‍ പാടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week