അനുമതി ലഭിച്ചാല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂളുകള്‍ തുറക്കാന്‍ കൊവിഡ് നിയന്ത്രണ ഏജന്‍സികളുടെ അനുമതി കൂടി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 36 ശതമാനം കുട്ടികള്‍ക്ക് കുഴുത്ത് വേദനയും 27 ശതമാനം കുട്ടികള്‍ക്ക് കണ്ണുകള്‍ക്ക് വേദനയും അനുഭവപ്പെടുന്നുണ്ട്. എസ്‌സിഇആര്‍ടി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മന്ത്രി സംസാരിച്ചത്. കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ വലിയ ശ്രദ്ധവേണമെന്നും ഇക്കാര്യം അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് സംസ്ഥാനത്ത് രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയാണ് സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നത്. ദിവസങ്ങളായി കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഞായറാഴ്ച 18,607 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News