KeralaNews

ഇന്ന് വിദ്യാഭ്യാസ ബന്ദ്; പ്രൊഫഷണൽ ക്യാമ്പസുകളും സഹകരിക്കണമെന്ന് കെഎസ്‍യു

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു സംസ്ഥാന കമ്മിറ്റി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ മൗനത്തിലാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതാണെന്നും കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ക്യാമ്പസുകളിലാണ് കെഎസ്‍യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയുടെ പാതയിലാണ്. ഭരണത്തിന്‍റെ മറവിൽ എസ്എഫ്ഐ നേതൃത്വം വ്യാജന്മാരുടെ വക്താക്കളായി മാറിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർക്കഥയായിട്ടും നിശബ്ദത തുടരുന്ന സംസ്ഥാന സർക്കാരിന്‍റെ മൗനത്തിനെതിരെ സംസ്ഥാന വ്യാപകമായി കെഎസ്‍യു പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഇതിന്‍റെ ഭാഗമായി 20-06-2023 ചൊവ്വാഴ്ച കോളേജുകളിൽ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആഹ്വനം ചെയ്തിരിക്കുകയാണ്. കേരളത്തിലെ പ്രൊഫഷണൽ ക്യാമ്പസുകൾ ഉൾപ്പെടെയുള്ള എല്ലാ കലാലയങ്ങളും പ്രതിഷേധ പരിപാടിയോട് സഹകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഭ്യർഥിക്കുന്നു.’ അലോഷ്യസ് സേവ്യർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കെഎസ്‍യുവിന്‍റെ എല്ലാ ഭാരവാഹികളും ബുധനാഴ്ച നിർബന്ധമായും തിരുവനന്തപുരത്ത് എത്തിച്ചേരണമെന്നും കെഎസ്‍യു അധ്യക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ വെല്ലുവിളിച്ചു കൊണ്ട് മുന്നോട്ട് പോകുമ്പോൾ മൗനത്തിലായിരിക്കുന്ന മന്ത്രിക്കെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെണെന്നാണ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നത്. കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button