കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴ സ്വദേശി പിടിയിൽ

KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴ സ്വദേശി സാബു പോലീസ് പിടിയിൽ

എറണാകുളം: ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ സ്വദേശി സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു.

തിങ്കളാഴ്ച ഇടുക്കിയിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽവെച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടാകുന്നത്. പ്രതിയുടെ മോശം പെരുമാറ്റത്തിനെതിരേ യുവതി ഉടനടി പ്രതികരിക്കുകയും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ വിഷയത്തിൽ ഇടപെടുകയുമായിരുന്നു. യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയ പ്രതിയെ ഇടപ്പള്ളിയിൽ വെച്ചാണ് പോലീസിന് കൈമാറിയത്.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങളിൽ ഉറച്ച നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

A man from Alappuzha, identified as Sabu, was arrested by the police following a sexual harassment complaint by a young woman on a KSRTC bus near Edappally. Upon facing the harassment, the victim immediately informed the bus conductor, who ensured the bus was driven directly to the police station. The swift intervention of the bus staff and the victim’s courage led to the timely arrest of the accused

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News