25 C
Kottayam
Friday, May 10, 2024

ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

Must read

മലപ്പുറം: പഞ്ചായത്തിലെ വാഹന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ഭക്ഷണം കൊണ്ടുപോയിരുന്നത് ഇദ്ദേഹമാണ്. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്.

ഈ വ്യക്തിയുമായി പഞ്ചായത്ത് ഓഫീസിലെ മിക്കവര്‍ക്കും സമ്പര്‍ക്കമുണ്ട്. ഇവരെല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

മലപ്പുറത്ത് സ്ഥിതി രൂക്ഷമാകുകയാണ്. ഇന്നലെ മാത്രം ജില്ലയില്‍ 14 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധയേറ്റത് സമ്പര്‍ക്കത്തിലൂടെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week