എടക്കരയിലെ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം മോഷ്ടിച്ചയാള്‍ അറസ്റ്റിൽ

മലപ്പുറം:എടക്കരയിലെ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് അറസ്റ്റിലായത്. മോഷ്ടിച്ച ആഭരണങ്ങള്‍ പണയംവെയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് എടക്കരയിലെ ദേവീ ക്ഷേത്രത്തില്‍ നിന്നും ആഭരണങ്ങള്‍ മോഷണം പോയത്. ക്ഷേത്രവാതില്‍ തകര്‍ത്ത് അകത്തുകടന്നായിരുന്നു മോഷണം. ഭണ്ഡാരവും, ഓഫീസിന്റെ അലമാരിയും ഇയാള്‍ തകര്‍ത്തിരുന്നു.

സംഭവം അറിഞ്ഞെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആബിദിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ആഭരണം പണയംവെയ്‌ക്കുന്നതിനായി ആധാര്‍കാര്‍ഡ് എടുക്കാന്‍ പോകുമ്ബോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിനു മുന്‍പും നിരവധി ക്ഷേത്രങ്ങളില്‍ നിന്നും ആബിദ് ആഭരണങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. മോഷണക്കേസില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News