30.6 C
Kottayam
Wednesday, May 15, 2024

ബിനീഷ് കോടിയേരിക്ക് ആശ്വാസം;ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി. ആവശ്യം സുപ്രീം കോടതി തള്ളി

Must read

ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചത്. നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബിനീഷിനുവേണ്ടി ഹാജരായ അഭിഭാഷകരായ ജി. പ്രകാശ്, എം.എൽ. ജിഷ്ണു എന്നിവർ സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി ബിനീഷിന് എതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സ്റ്റേക്കെതിരേ ഇ.ഡി. അപ്പീൽ നൽകിയിട്ടില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്നാണ് ഇ.ഡിയുടെ ഹർജി തള്ളിയത്. ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർക്ക് വേണ്ടി അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ.എം. നടരാജ് ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week