സ്വപ്നയെ ചോദ്യം ചെയ്യാന്‍ ഇ.ഡി സംഘം ജയിലിലെത്തി

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി സംഘം അട്ടക്കുളങ്ങര ജയിലിലെത്തി. നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് എത്തിയത്. സ്വപ്ന സുരേഷിനെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി ലഭിച്ചിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

ജയില്‍ സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സ്വപ്നയെയും സരിത്തിനെയും ഇ ഡിക്ക് ചോദ്യം ചെയ്യാം. പക്ഷെ ചോദ്യം ചെയ്യുന്നിടങ്ങളില്‍ ജയില്‍ അധികൃതരുടെ സാന്നിധ്യം പാടില്ലെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു.

രാവിലെ 10 മണി മുതല്‍ 4 മണി വരെ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന നിര്‍ദേശവും കോടതി ഉത്തരവിലുണ്ട്. ഇന്നും നാളെയും മറ്റന്നാളുമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News