31.1 C
Kottayam
Thursday, May 16, 2024

സിപിഐഎം നേതാവ് പി കെ ബിജുവിന് ഇ ഡി നോട്ടീസ്; വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

Must read

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന് ഇ ഡി നോട്ടീസ്. വ്യാഴ്യാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. സിപിഐഎമ്മിൻ്റെ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ എം ആർ ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് നേരത്തെ ഇ ഡി നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കിലെ സിപിഐഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് അഞ്ചാം തവണയാണ് എം എം വർഗീസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകുന്നത്.

കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് അഞ്ച് അക്കൗണ്ടുകൾ ഉണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ധനമന്ത്രാലയത്തിനും ഇ ഡി കത്ത് നൽകിയതിന് പിന്നാലെയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്.

പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിനു പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചെന്നുമാണ് ഇഡി യുടെ കണ്ടെത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week