കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസിനെതിരായ ഇ.ഡി ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. അഭിഭാഷകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി.
അതേസമയം കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ ഇ.ഡി പുതിയ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.
ക്രൈംബ്രാഞ്ച് കേസിന് പിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ട്. അന്വേഷണം തടസപ്പെടുത്തുന്നതിനും ഉന്നതരിലേക്ക് ഏജന്‍സി എത്താതിരിക്കുന്നതിനും വേണ്ടിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
സ്വപ്നയെ സമ്മര്‍ദ്ദം ചെലുത്തുന്ന സംഭാഷണം കേട്ടത് ഓഗസ്റ്റ് 12 ന് ആണെന്നാണ് വനിതാ പൊലീസുകാരുടെ മൊഴി. എന്നാല്‍ അന്ന് വനിതാ പൊലീസുകാരുടെ സാന്നിദ്ധ്യം ഇല്ലായിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കുന്നു