NationalNewsRECENT POSTS

വീണ്ടും ഉപയോഗിക്കന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുമായി പതിനെട്ടുകാരി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കോയമ്പത്തൂര്‍: വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് തികച്ചും പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിച്ച് കോയമ്പത്തൂര്‍ സ്വദേശിനിയായ പതിനെട്ടുകാരി. സാധാരണ വിപണിയില്‍ നിന്ന് വാങ്ങി ഇപയോഗിച്ച പാഡുകളില്‍ നിന്ന് ചില ആരോഗ്യ പ്രശ്നങ്ങള്‍ നേടിട്ടതിനെ തുടര്‍ന്നാണ് ഇഷാന കോട്ടന്‍ തുണി ഉപയോഗിച്ച് ആരോഗ്യപരമായ രീതിയില്‍ പാഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

തയ്യല്‍ മെഷീനും മറ്റ് അവശ്യ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇഷാന നാപ്കിനുകള്‍ നിര്‍മ്മിക്കുന്നത്. കോട്ടണ്‍ തുണി ഉപയോഗിച്ച് സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെയാണെന്ന് എല്ലാവരെയും പഠിപ്പിക്കാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഇഷാന പറഞ്ഞു. വിപണിയില്‍ ലഭിക്കുന്ന സാനിറ്ററി നാപ്കിനുകളില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ജെല്‍ സ്ത്രീകള്‍ക്ക് അപകടകരമാണെന്നും ഇഷാന കൂട്ടിച്ചേര്‍ത്തു.

കോട്ടണ്‍ തുണികൊണ്ട് നിര്‍മ്മിച്ച പാഡുകള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമാണെന്നാണ് ഇഷാന പറയുന്നത്. നിരവധി പേരാണ് ഇഷാനയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button