NationalNews

സ്ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി വാഗ്ദാനം ചെയ്ത് കർണാടക മന്ത്രി; കേസ്

ബെംഗളൂരു: ചാമരാജനഗർ മണ്ഡലത്തിൽനിന്ന് സ്ഥാനാർഥിത്വം പിൻവലിക്കാൻ ജെഡി(എസ്) സ്ഥാനാർഥി മല്ലികാർജുന സ്വാമിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ബിജെപി എംഎൽഎ വി.സോമനയ്‌ക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നിലവിൽ കർണാടകയിലെ ഭവന, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയാണ് സോമന. 

വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നെന്നും ഇത്തരം പ്രവർത്തനങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മേയ് 10ന് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ കർണാടക ചീഫ് ഇലക്ടറൽ ഓഫിസർ (സിഇഒ) മനോജ് കുമാർ മീണയോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.

ചാമരാജനഗറിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന വി.സോമന, അതേ മണ്ഡലത്തിലെ ജെഡി(എസ്) സ്ഥാനാർഥിയായ മല്ലികാർജുന സ്വാമിയോട് നാമനിർദേശ പത്രിക പിൻവലിക്കാൻ ആവശ്യപ്പെടുന്നതിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ, ഐപിസി 171 ഇ, 171 എഫ് വകുപ്പുകൾ പ്രകാരം ചാമരാജനഗറിലെ ടൗൺ പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പണവും സർക്കാർ വാഹനവും വാഗ്ദാനം ചെയ്താണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ മല്ലികാർജുന സ്വാമിയോട് വി.സോമന ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker