28.8 C
Kottayam
Thursday, June 4, 2026

തിരുവനന്തപുരത്ത് ഭൂചലനം

Must read

തിരുവനന്തപുരം: ജില്ലയുടെ മലയോരമേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി പതിനൊന്നിനും 12 നും ഇടയ്ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. പൂഴനാടിനും വെള്ളറടയ്ക്കും ഇടയ്ക്ക് ഏതാണ്ട് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ചലനമുണ്ടായത്.

നെയ്യാര്‍ഡാം നിരപ്പുകാല, പന്ത എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വാഴിച്ചല്‍, പേരെക്കോണം , മണ്ഡപത്തിന്‍കടവ് എന്നിവിടങ്ങളിലും ചലനമുണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുകയും വീടുകളില്‍ ടിവി സ്റ്റാന്‍ഡുകള്‍ കുലുങ്ങുകയും പാത്രങ്ങള്‍ തറയില്‍ വീഴുകയും ചെയ്തു.

ഭൂചലനത്തെ കുറിച്ച് അന്വേഷിക്കാന്‍ ജലസേചനവകുപ്പ് ശ്രമം തുടങ്ങി. ഡാമില്‍ വിവിധയിടങ്ങളില്‍ ആക്സിലറോമീറേറ്റര്‍ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നേരിയ ചലനങ്ങള്‍ അറിയാന്‍ കഴിയും. ഈ ഉപകരണങ്ങളുടെ റീഡിംഗ് വിദഗ്ധര്‍ നോക്കികൊണ്ടിരിക്കുകയാണ്.

അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപിനടുത്തു നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. 4.3 തീവ്രത അനുഭവപെട്ടു.സുനാമി മുന്നറിയിപ്പ് ഇല്ല.ഇന്ന് രാവിലെ ഇന്ത്യൻ സമയം 5.31 ന് പോർട്ട് ബ്ലെയറിന് 165 കിമീ തെക്കു കിഴക്കാണ് പ്രഭവകേന്ദ്രം.

- Advertisement -

കഴിഞ്ഞ നവംബർ 8 ന് പോർട്ട് ബ്ലെയറിന് തെക്കു കിഴക്കായി ഇതേ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.ഒക്ടോബറിൽ 4.0 തീവ്രതയുള്ള മറ്റൊരു ഭൂചലനവും രേഖപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week