ന്യൂഡല്‍ഹി: മ്യാന്മാര് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നതെന്ന് യൂറോ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
ബംഗ്ലാദേശിലെ ചിറ്റഗോംഗ്,പശ്ചിമ ബംഗാള്‍, ത്രിപുര, അസം എന്നിവിടങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ 5.15 ഓടെയായിരുന്നു ഭൂചലനം. മുപ്പത് സെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനത്തില്‍ കൊല്‍ക്കത്തയും ഗുവാഹത്തിയും വിറകൊണ്ടു. ചിറ്റഗോംഗില്‍ നിന്നും 184 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് അനുമാനം.ആളപായത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News