ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് വൈകീട്ടാണ് അനുഭവപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഒക്ടോബര്‍ 3 നും ഈ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായിരുന്നു.
ഒക്ടോബർ മൂന്നിന് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഡൽഹിയിൽ അനുഭവപ്പെട്ടത്. ഉച്ചക്ക് 2.25നായിരുന്നു അന്നത്തെ ചലനം. നേപ്പാളായിരുന്നു പ്രഭവകേന്ദ്രം. പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലും അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Earthquake of Magnitude:3.1, Occurred on 15-10-2023, 16:08:16 IST, Lat: 28.41 & Long: 77.41, Depth: 10 Km ,Location: 9km E of Faridabad, Haryana, India for more information Download the BhooKamp App https://t.co/bTcjyWm0IA @KirenRijiju @Dr_Mishra1966 @moesgoi @Ravi_MoES pic.twitter.com/gG5B4j3oBs
— National Center for Seismology (@NCS_Earthquake) October 15, 2023
അഫ്ഗാനിൽ 6.3 തീവ്രതയില്‍ വൻ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നലെയാണ് ഡൽഹിയിലെ ഭൂകമ്പ റിപ്പോർട്ട്. അഫ്ഗാനിൽ 1500 ഓളം പേര്‍ക്കു ജീവന്‍ നഷ്ടമായി ആഴ്ചകൾ പിന്നിടുമ്പോഴാണ് അഫ്ഗാനിലുൾപ്പെടെ തുടർചലനങ്ങൾ അനുഭവപ്പെട്ടത്.