‘സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം വരും’; ഇ. ശ്രീധരൻ

പാലക്കാട്: മണ്ഡലത്തില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ, എക്‌സിറ്റ് പോള്‍ ഡാറ്റ നോക്കുകയാണെങ്കില്‍ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം വരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘പാലക്കാട് മണ്ഡലത്തില്‍ ഞാന്‍ തീര്‍ച്ചയായും വിജയിക്കും. അതില്‍ യാതൊരു സംശയവുമില്ല. ഇന്നത്തെ ഒരു എക്‌സിറ്റ്‌പോള്‍ പ്രകാരം 35 സീറ്റുകള്‍ എന്‍.ഡി.എയ്ക്ക് ലഭിക്കുമെന്നാണ് കണ്ടെത്തല്‍. മെട്രോമാന്‍ എന്ന നിലയിലാണ് എനിക്ക് വോട്ടുകള്‍ വന്നിരിക്കുന്നത്. ഇവിടെയുള്ള ആളുകള്‍ക്ക് എന്നെ വലിയ ആരാധനയാണ്. അത്രയ്ക്കും ബഹുമാനവും സ്‌നേഹവുമാണ് ആളുകള്‍ക്ക്. അധികാരം കിട്ടുമെങ്കില്‍ ആര് മുഖ്യമന്ത്രിയാകും എന്നത് ബി.ജെ.പി നേതൃത്വമാണ് തീരുമാനിക്കേണ്ടത്’. ഇ ശ്രീധരൻ പറഞ്ഞു.

മണ്ഡലത്തില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ലെന്നും വികസനവും വ്യവസായങ്ങളും എങ്ങനെ കൊണ്ട് വരാമെന്നതുമായിരുന്നു പ്രധാന ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ബി.ജെ.പിയില്‍ തന്നെ തുടരുമെന്നും, തന്റെ അനുഭവങ്ങളും അറിവും വച്ച് പാര്‍ട്ടിയെ സഹായിക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News