33.4 C
Kottayam
Saturday, May 4, 2024

ജയരാജന്‍ ബി.ജെ.പിയില്‍ ചേക്കാറാന്‍ ശ്രമം നടത്തി,ചുക്കാന്‍ പിടിച്ചത്‌ ശോഭയും രാജീവും; വാഗ്‌ദാനം ഗവർണർ പദവി:കെ സുധാകരൻ

Must read

കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനെ ബിജെപിയിലെത്തിക്കാൻ ചർച്ച നടന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗൾഫിൽ നടന്ന രഹസ്യചർച്ചയ്‌ക്ക് ചുക്കാൻ പിടിച്ചത് ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമാണെന്ന് സുധാകരൻ ആരോപിച്ചു. ഗവർണർ പദവിയാണ് ജയരാജന് വാഗ്‌ദാനം ചെയ‌്തതെന്നും, എന്നാൽ സിപിഎമ്മിൽ നിന്നുള്ള ഭീഷണി ഉയർന്നതിനെ തുടർന്ന് ജയരാജൻ പിന്മാറുകയായിരുന്നുവെന്ന് സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ വ്യക്തമാക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

എം.പി ഗോവിന്ദൻ സെക്രട്ടറിയായതു മുതൽ ജയരാജൻ അസ്വസ്ഥനാണ്. പലകാരണങ്ങൾ കൊണ്ടും ആ സ്ഥാനത്ത് വരേണ്ടിയിരുന്നത് ഇ.പിയായിരുന്നു. കിട്ടില്ലാന്ന് വന്നപ്പോൾ ഇ.പിയ‌്ക്ക് ഭയങ്കര നിരാശയുണ്ട്. പല സുഹൃത്തുക്കളോടും അദ്ദേഹം അത് പറഞ്ഞു. പിണറായി വിജയനുമായിട്ടും അത്ര നല്ല ബന്ധത്തിലല്ല ഇ.പി ജയരാജൻ.


കാലാകാലങ്ങളായി സ്ഥിരമായി കള്ളവോട്ട് ചെയ്യുന്നപാർട്ടിയാണ് സിപിഎം എന്നും സുധാകരൻ ആരോപിച്ചു. കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് നേടും. ജനങ്ങളുടെ പ്രതികരണത്തിന്റെ പ്രതിഫലനമാണ് ഇന്നലത്തെ കൊട്ടിക്കലാശത്തിൽ കണ്ടതെന്നും സുധാകരൻ പറഞ്ഞു.

തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നും ഇന്നലെ സുധാകരൻ തുറന്നടിച്ചിരുന്നു. കൊട്ടിക്കലാശത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന റോഡ് ഷോക്കിടെയായിരുന്നു സുധാകരന്റെ പ്രസ്താവന. ‘ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയതിന് ഞാൻ എന്ത് പിഴച്ചു? ഞാൻ ബി.ജെ.പിയിൽ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല.

എനിക്ക് പോകണമെങ്കിൽ എന്നേ പോകാമായിരുന്നു? എനിക്ക് നല്ലൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്. അത് പോലും ബി.ജെ.പിയിലേക്ക് പോകില്ല. ഒമ്പതാം വയസ് മുതൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചയാളാണ് ഞാൻ. എനിക്കറിയാം ആരെ എതിർക്കണം ആരെ അനുകൂലിക്കണമെന്ന്.

ഞാൻ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാൽ ഞാനാണോ ഉത്തരവാദി? അവർ പോയത് കൊണ്ട് ഞാൻ ബി.ജെ.പിയിൽ പോകും എന്നാണോ? ആറു മാസം എന്റെ കൂടെ നിന്ന സെക്രട്ടറിയാണ് ബി.ജെ.പിയിൽ പോയത്. അയാളെ ഞാൻ പുറത്താക്കിയതാണ്. അയാൾ ബി.ജെ.പിയിലേക്ക് പോയതിന് ഞാൻ എന്താക്കാനാണ്’ കെ സുധാകരൻ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week