24.2 C
Kottayam
Sunday, June 7, 2026

സെമിനാറിലെ അസാന്നിദ്ധ്യം: പ്രശ്നങ്ങളില്ലാത്ത മനുഷ്യരുണ്ടോ? പരിഭവം മറച്ചുവെക്കാതെ ഇ പി

Must read

കണ്ണൂർ: സിപിഐഎം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെ പരിഭവം മറച്ചുവെക്കാതെ ഇ പി ജയരാജൻ. പ്രത്യയ ശാസ്ത്രപരമായി തനിക്ക് പ്രശ്നങ്ങളില്ല. താൻ കൂടി ഉൾപ്പെട്ടതാണ് നേതൃത്വമെന്നും ഇ പി ജയരാജൻ പറഞ്ഞു.

പലരുടെയും ആഗ്രഹങ്ങൾക്കനുസരിച്ച് എത്താൻ കഴിയില്ല. പരിഭവവും പ്രശ്നങ്ങളുമില്ലാത്ത മനുഷ്യരുണ്ടോയെന്നും ഇ പി ജയരാജൻ ചോദിച്ചു. കോഴിക്കോട് നടന്ന സിപിഐഎം സെമിനാറിൽ ഇ പി ജയരാജൻ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു.

രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയും ഇപി നൽകി. രമേശ് ചെന്നിത്തല എത്ര നാൾ കോൺഗ്രസിൽ ഉണ്ടാവുമെന്ന് നോക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. സെമിനാറിൽ നിന്ന് വിട്ടുനിന്നതിൽ, ഇ പി ജയരാജൻ എത്ര നാൾ സിപിഐഎമ്മിലുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം ചെന്നിത്തല പ്രതികരിച്ചത്.

ഇതിന് മറുപടി നൽകുകയായിരുന്നു ഇപി. മുന്നണി യോഗം ആവശ്യത്തിന് ചേരുന്നുണ്ട്. മുഖ്യമന്ത്രിയെ കണ്ടതിൽ പ്രത്യേകതയില്ല. തിരുവനന്തപുരത്ത് പോയാൽ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ വിവാദങ്ങൾ ചർച്ചയായില്ല.

- Advertisement -

ആരും ക്ഷണിച്ചിട്ടല്ല തങ്ങൾ സെമിനാറിനെത്തിയതെന്ന് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ എം വി ഗോവിന്ദൻ പറഞ്ഞതിന്റെ അർത്ഥം എം വി ഗോവിന്ദനോട് തന്നെ ചോദിക്കണമെന്നായിരുന്നു ഇപിയുടെ മറുപടി.

- Advertisement -

താൻ ഒരു വ്യാഖ്യാനത്തിനുമില്ല. കോഴിക്കോട്ടെ പരിപാടി താൻ നിർബന്ധമായി പങ്കെടുക്കേണ്ടതല്ല. വിമർശിക്കുന്നവർക്ക് വിമർശിക്കാം. വിമർശിക്കുന്നവരോട് പ്രശ്നമില്ല. കോഴിക്കോട്ടെ സെമിനാറിൽ എല്ലാവരും പങ്കെടുക്കേണ്ട കാര്യമില്ല. പിബി അംഗമായ എം എ ബേബി, എ വിജയരാഘവൻ എന്നിവർ പങ്കെടുത്തിട്ടില്ലല്ലോ എന്നും ഇ പി ജയരാജൻ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week