അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു : ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: അനാശാസ്യക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെന്‍ഷന്‍. ഉമേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ നടപടി.

കുറച്ചുദിവസം മുന്‍പ് ആത്മഹത്യ ചെയ്ത, ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലായിരുന്നു ഉമേഷിനെതിരേ ഗുരുതര ആരോപണം ഉണ്ടായിരുന്നത്. 11 വര്‍ഷം മുന്‍പ്, വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ ഉമേഷ് സിഐ ആയിരിക്കവേയാണ് ആരോപണത്തിന് ആധാരമായ സംഭവം നടന്നതെന്ന് ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നു. അന്ന് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്നു ബിനു.

ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലെ പരാമര്‍ശത്തിന് പിന്നാലെ പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞ കാര്യം ശരിയാണെന്നാണ് യുവതി മൊഴി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News