ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ പോലീസ് വാഹനം തടഞ്ഞു; കസ്റ്റഡിയിലുള്ള യൂട്യൂബർ രാജന്‍ ജോസഫിനെ മര്‍ദ്ദിക്കാന്‍ ശ്രമം; പോലീസുകാരന് പരിക്ക്

അടൂര്‍: സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ അറസ്റ്റിലായ യൂട്യൂബര്‍ രാജന്‍ ജോസഫിനെ കൊണ്ടുവന്ന പോലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂര്‍ സ്റ്റേഷന്‍ കവാടത്തില്‍ തടഞ്ഞു. രാജന്‍ ജോസഫിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തിനാണ് നാടകീയ സംഭവം ഉണ്ടായത്.

കൊച്ചിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത രാജന്‍ ജോസഫിനെ പോലീസ് വാഹനത്തില്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോഴാണ് അടൂര്‍ ഡിവൈ.എസ്.പി. ഓഫീസിന് സമീപമുള്ള കവാടത്തില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ന്ന് വാഹനത്തിനുള്ളില്‍ ഇരുന്ന രാജന്‍ ജോസഫിനെ യൂത്ത് കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച നിധിന്‍ എന്ന പോലീസ് കാരന്റെ ചുണ്ടിന് പരിക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി പ്രവര്‍ത്തകരെ മാറ്റിയ ശേഷമാണ് പോലീസ് വാഹനം സ്റ്റേഷനിലേക്ക് എത്തിക്കാനായത്. പരിക്കേറ്റ പോലീസുകാരന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ അടൂര്‍ പോലീസ് കേസെടുത്തു

English Summary​A tense situation erupted in front of the DYSP office when a gang of around 20 people intercepted a police vehicle and attempted to assault prominent YouTuber Rajan Joseph. The attackers forcefully pulled out a suspect from the police jeep and lunged at Joseph over suspected animosity regarding his online content. A police officer sustained injuries while trying to shield the YouTuber and maintain control. Additional police forces rushed out of the office to disperse the mob, and the local police have registered a case against 20 individuals under charges of rioting and obstructing government officials from performing their duty.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News