കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചു. ഇരിട്ടിയിലാണ് സംഭവം. വി.കെ. നിധീഷ് എന്നയാള്‍ക്കെതിരെയാണ് അയല്‍വാസിയായ പതിനാലുകാരിയുടെ അച്ഛന്‍ പരാതി നല്‍കിയത്. ഇയാള്‍ ഒളിവിലാണ്.

വീടിന് സമീപമുള്ള തോട്ടില്‍ തുണി കഴുകുവാനെത്തിയ പെണ്‍കുട്ടിയെ നിധീഷ് ബലം പ്രയോഗിച്ച് തൊട്ടടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.

മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പോക്സോ, എസ്സിഎസ്ടി വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News