തൃശ്ശൂരിൽ ഡി.വൈ.എഫ്.ഐ. നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂര്‍: സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകന്‍ സുജിത്താണ്(28) മരിച്ചത്. ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല പ്രസിഡന്റാണ്.

പാര്‍ട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കില്‍ എത്തിയതെന്നാണ് അറിയുന്നത്. കൈയില്‍ കയര്‍ കരുതിയിരുന്നു. സുഹൃത്തിനോട് പാര്‍ട്ടി ഓഫീസിലെത്താന്‍ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ കേച്ചേരി ആക്ട്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുന്നംകുളം പോലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചതിനെ തുടര്‍ന്ന് സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംസ്‌കാരം ബുധനാഴ്ച. അമ്മ: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News