24.6 C
Kottayam
Friday, June 5, 2026

‘ഞങ്ങളുണ്ട് കൂടെ ’’ വീടുകളിലേക്ക്‌ അവശ്യസാധനങ്ങൾ എത്തിക്കാൻ ഡിവൈഎഫ്‌ഐ

Must read

തിരുവനന്തപുരം:കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ കഴിേ്യണ്ടിവരുന്നവർക്ക്‌ മരുന്നടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കുവാനും സഹായത്തിനും ഡിവൈഎഫ്‌ഐ സജ്ജമായി. അതിനായി ‘‘ഞങ്ങളുണ്ട്‌ കൂടെ’’ എന്ന കൺട്രോൾ റൂം ഡിവൈഎഫ്‌ഐ ആരംഭിച്ചു.

മരുന്നിനും ഭക്ഷണത്തിനും വീട്ടിൽ സാധനങ്ങൾ കിട്ടാത്തവർക്കും അടിയന്തരാവശ്യത്തിന് കൂട്ടിനാളില്ലെങ്കിലും സംസ്ഥാനത്ത് എവിടെനിന്നും കൺട്രോൾ റൂമിലേക്ക് വിളിക്കാം. പ്രശ്‌നപരിഹാരത്തിന് കുറഞ്ഞസമയത്തിനുള്ളിൽ അവിടെ പ്രവർത്തകരെത്തുന്ന വിധമാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.
സംസ്ഥാനതലത്തിൽ ആറുപേരുള്ളതാണ് കൺട്രോൾ റൂം. 9895858666, 9895868666, 8590025849, 8590011044, 8590018240, 7012215574 എന്നിവയാണ് വിളിക്കേണ്ട നമ്പറുകൾ. വിളിക്കുന്നവരുടെ ആവശ്യം അന്വേഷിച്ച് വിവരം ജില്ലാതല സംഘത്തിന് കൈമാറും. ഓരോ ജില്ലയിലും അഞ്ചുപേരടങ്ങുന്ന സംഘത്തെയാണ് നിയമിക്കുക. അഞ്ചുപേർവീതമുള്ള റെസ്‌പോൺസ് ടീം ബ്ലോക്ക്‌തലത്തിലായിരിക്കും പ്രവർത്തിക്കുക.

ഹോംകോറന്റൈൻ കഴിയുന്നവരും, ജോലിയും വരുമാനവും നിലച്ചുപോയവരും, വിദേശത്തു നിശ്ചിത സമയത്തു തിരിച്ചെത്താൻ കഴിയാത്തതു കാരണം ജോലിയിലും വരുമാനത്തിലും ആശങ്കയുള്ളവരും, തുടർച്ചയായ ദിവസങ്ങളിൽ സാമൂഹ്യ സമ്പർക്കമില്ലാതെ കഴിയുന്ന കുഞ്ഞുങ്ങളും, വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ വ്യത്യസ്തമായ മാനസിക പിരിമുറുക്കങ്ങളാണ്‌ നേരിടുന്നതെന്ന്‌ ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ ശാസ്ത്രീയമായി പരിചരിക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട്.
ഡിവൈഎഫ്ഐ ഈ സേവനം കൂടി നല്കാൻ തീരുമാനിച്ചിരിക്കുന്നു. നിലവിലുള്ള കാൾ സെന്റർ നമ്പറുകളിലേയ്ക്ക് വിളിച്ചാൽ മാത്രം മതി. പ്രമുഖരായ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. ടെലിഫോണിക്/ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

- Advertisement -

ഇത്തരം ഒരു സാഹചര്യം നമ്മൾ നേരിടുന്നത് ആദ്യമായാണ്. അതിനാൽ പുതിയ തരം പ്രതിസന്ധികളിൽ നമുക്കാർക്കും ഉണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കങ്ങൾ കൂടി നമുക്ക് അതിജീവിക്കണമെന്നും റഹീം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week