അമ്മയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഓച്ചിറ: സ്‌കൂള്‍ വിദ്യാര്‍ഥിനിയേയും മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ക്ലാപ്പനയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ (26) ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നു ഓച്ചിറ പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡിവൈഎഫ്‌ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘടനാനേതൃത്വം പറയുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന്‍ പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഡിവൈഎഫ്‌ഐക്കു വേണ്ടി സജീവമാണ്.

എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News