ഞാന്‍ ജയിലില്‍ കഴിഞ്ഞ 49 ദിവസവും അമ്മ അതിന് സമീപത്തുള്ള ഹോട്ടലില്‍ ആയിരുന്നു താമസം; ആദ്യമായി ജയിലില്‍ കിടന്ന കഥ പറഞ്ഞു ശാലു

കൊച്ചി:ആദ്യകാലം തൊട്ട് സീരിയലില്‍ സജീവമായിരുന്നു നടി ശാലു മേനോന്‍. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു ശാലുവിന്റെ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില സംഭവങ്ങള്‍ നടക്കുന്നത്. കേസും കോടതിയും എല്ലാമായി ഒടുവില്‍ ജയിലിലും എത്തി. പുറത്തിറങ്ങിയശേഷം പഴയതുപോലെ അഭിനയരംഗത്തേക്കും നൃത്തത്തിലേക്കും തിരിച്ചുവന്നു ശാലു. ഇപ്പോള്‍ ആദ്യമായി ഒരു അഭിമുഖത്തില്‍ ആ സംഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ശാലു.


താന്‍ ആരെയും അന്ധമായി വിശ്വസിക്കുന്ന ഒരാളായിരുന്നു എന്ന് ശാലു പറയുന്നു , ആരെങ്കിലും എന്തെങ്കിലും സങ്കടം വന്നു പറഞ്ഞാല്‍ അത് തന്റേതായി ഏറ്റെടുക്കും അത് തന്നെയാണ് തന്നെ ചതിക്കുഴിയില്‍ ആക്കിയതെന്നും നടി പറഞ്ഞു.

ഞാന്‍ ഒരു വലിയ വിശ്വാസിയാണ്. എന്റെ ജാതകപ്രകാരം കാരാഗ്രഹവാസം കേസും കോടതിയും ഒക്കെ ഉണ്ടാവും എന്നും വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. പിന്നെ എനിക്ക് കണ്ടകശനി കൂടെ ഉണ്ടായിരുന്നു. ഗ്രഹപ്പിഴ സമയത്ത് ഓരോന്ന് അനുഭവിയ്ക്കണം. എന്റെ വിധി അതായിരുന്നു. ആ സംഭവം കഴിഞ്ഞിട്ട് എട്ട് – ഒന്‍പവത് വര്‍ഷത്തോളമായി.


രണ്ട് കേസ് ഉണ്ടായിരുന്നു ഒരു കേസില്‍ അനുകൂലമായി വിധി വന്നു, മറ്റേ കേസ് നടന്നുകൊണ്ടിരിക്കുന്നു. ഈ സംഭവത്തിനുശേഷമാണ് ഞാന്‍ കുറെ കൂടി ആക്റ്റീവ് ആയത്. സരിത നായര്‍ എന്ന ആളെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഒരിക്കല്‍ എന്റെ ഡാന്‍സ് ക്ലാസ്സില്‍ അവര്‍ അഡ്മിഷന്‍ എടുത്തിരുന്നു, ലക്ഷ്മി എന്ന പേരിലായിരുന്നു അഡ്മിഷന്‍ എടുത്തത്. ജയിലില്‍ എന്റെ സെലിന്റെ അപ്പുറം അവര്‍ ആയിരുന്നു, അപ്പോഴാണ് ഇതാണ് സരിത നായര്‍ എന്ന് ഞാന്‍ അറിയുന്നത്.


ഇതുവരെ സിനിമകളില്‍ കണ്ടിരുന്ന ജയില്‍വാസം നേരിട്ട് അനുഭവിക്കുക എന്നാല്‍ ഭയങ്കരം തന്നെയായിരുന്നു. 49 ദിവസം ജയിലില്‍ കഴിഞ്ഞു. പൊതുവേ അമ്മയില്ലാതെ എവിടെയും പോകാത്ത ഞാന്‍ എങ്ങനെ അതിനുള്ളില്‍ കഴിഞ്ഞു എന്നത് ഓര്‍ക്കാന്‍ പോലും വയ്യ. അവിടുത്തെ അന്തവാസികള്‍ എല്ലാം വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത് , ഓരോ ആളുകളുടെ കഥ കേട്ടപ്പോള്‍ സങ്കടം തോന്നി. സൂപ്രണ്ടിന്റെ റൂമിനോട് ചേര്‍ന്ന് നില്‍ക്കുന്ന സെല്‍ ആണ് എനിക്ക് കിട്ടിയത്. മറ്റുള്ളവരെപ്പോലെ തന്നെ പാഴയിലെല്ലാം ആണ് കിടന്നത്. ഞാന്‍ ജയിലില്‍ കഴിയുന്ന 49 ദിവസവും അമ്മ അതിന് സമീപത്തുള്ള ഒരു ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. അതിനുള്ളില്‍ നിന്ന് താന്‍ പുറത്തിറങ്ങുമ്പോഴേക്കും ബോള്‍ഡ് ആയി എന്നും ശാലു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News