28.8 C
Kottayam
Thursday, June 4, 2026

കേരളത്തിൽ നിന്ന് നഴ്സുമാരെ തീവ്രവാദികൾക്ക് ലൈംഗിക സേേവനത്തിനായി കൊണ്ടു പോവുന്നു,ജോലി പോയതിന് പിന്നാലെ ക്ഷമാപണവും വിശദീകരണവുമായി ദുർഗാദാസ്

Must read

തിരുവനന്തപുരം: നഴ്സുമാർക്കെതിരായ വിവാദ പരാമർശത്തിൽ ദുർഗാദാസ് ക്ഷമാപണവും വിശദീകരണവുമായി രംഗത്ത്. നഴ്സുമാരെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, തെറ്റായ രീതിയിലുള്ള വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് വിശദീകരണം. അതേസമയം, അധിക്ഷേപത്തിനെതിരെ നഴ്സുമാരുടെ സംഘടന നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിവാദ പരാമർശത്തിന് പിന്നാലെ ഇയാൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. മലയാളം മിഷൻ ഖത്തർ മേഖലാ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ഇയാളെ നീക്കി.

തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു ചോദ്യോത്തര വേളയിൽ ദുർഗാദാസിന്റെ വിവാദ പരാമർശം. കേരളത്തിൽ നിന്ന് നഴ്സുമാരെ തീവ്രവാദികൾക്ക് ലൈംഗിക സേേവനത്തിനായി കൊണ്ടു പോവുന്നതായി അറിയാൻ കഴിഞ്ഞെന്നും ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്നതായിരുന്നു ചോദ്യം. പിന്നാലെ സോഷ്യൽമീഡിയയിൽ വൻ വിവാദമായി. ഖത്തറിലെ ജോലി നഷ്ടപ്പെട്ടു. ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ പദവിയിൽ നിന്ന് ഇയാളെ നീക്കി. യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ ഘടകം ഇയാൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയും നൽകി. തുടർന്നാണ് ക്ഷമാപണവുമായി രം​ഗത്തെത്തിയത്. കാസ നേതാവ് ക്ലബ് ഹൗസിൽ പറഞ്ഞ കാര്യം സംശയം തീർക്കാനായി, ലൗ ജിഹാദ് വിഷയം ചർച്ച ചെയ്ത സെഷനിൽ വേദിയിലിരുന്ന കെവിൻ പീറ്ററിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ പ്രസ്താവന അല്ലെന്നുമാണ് ദുർഗാദാസ് വിശദീകരിക്കുന്നത്.

എന്നാൽ നഴ്സുമാരോട് മാപ്പു ചോദിക്കുമ്പോഴും, നഴ്സസ് റിക്രൂട്ട്മെെന്റിന്റെ പേരിൽ തീവ്രവാദത്തിനായി വ്യാജന്മാർ പ്രവർത്തിക്കുന്നുണ്ടെന്നുള്ള നിലപാട് അദ്ദേഹം ആവർത്തിച്ചു. പി.സി ജോർജിനെതിരെ കേസെടുത്ത പൊലീസ് പക്ഷെ ദുർഗാദാസിനെതിരായ പരാതിയിൽ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പൊലീസിന് കൈമാറുമെന്ന് അറിയിച്ചതായാണ് പരാതി നൽകിയവർ പറയുന്നത്. തനിക്കെതിരായ പ്രചാരണങ്ങൾക്കെതിരെ ദുർഗാദാസും പരാതി നൽകിയിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week