Entertainment
ട്രാഫിക് നിയമം ലംഘിച്ച് ദുല്‍ഖറിന്റെ ആഡംബര കാര്‍; വാഹനം പുറകോട്ട് എടുപ്പിച്ച് പോലീസ്
ദുല്‍ഖറും അദ്ദേഹത്തിന്റെ ആഡംബര വാഹനവും അടങ്ങുന്ന വീഡിയോ ഈ ഇടയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിന്നു. അതിനു കാരണമായതോ ട്രാഫിക്ക് നിയമ ലംഘനവും. ഇന്‍സ്റ്റഗ്രാമില്‍ മുഹമ്മദ് ജസീല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
ദുല്‍ഖറിന്റെ പുതിയ പോര്‍ഷെ പനമേര കാര്‍ ആലപ്പുഴ ബൈപ്പാസിന് സമീപം വണ്‍വേ തെറ്റിച്ചു വരുന്നതാണ് വീഡിയോ. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
തുടര്‍ന്ന് വാഹനം ട്രാഫിക്ക് പോലീസ് തടയുന്നതും റിവേഴ്സ് എടുത്ത് പോകാന്‍ ആവശ്യപ്പെടുന്നതും കാണാം. ഉടന്‍ തന്നെ കാര്‍ റിവേഴ്സ് എടുത്ത് ശരിയായ ട്രാക്കിലൂടെ പോകുന്നു.
https://www.instagram.com/tv/CL8iR4cH2OJ/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News