28.4 C
Kottayam
Saturday, June 6, 2026

സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

Must read

കൊച്ചി:വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പഹ്കുവെയ്ക്കാറുള്ള ദുല്‍ഖര്‍ ഇന്ന് തന്റെ സഹോദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്:

നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, താത്സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങള്‍ എന്റെ ആദ്യത്തെ സുഹൃത്തും സഹോദരിയും, അതിലുപരി അമ്മയുമാണ്. ഞാന്‍ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയാണ്. നിങ്ങള്‍ വളരെ മനോഹരമായി ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓര്‍മ്മകളും വളരുന്നു.

ഞാന്‍ കൊണ്ട് കളയാതിരിക്കാന്‍ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാര്‍ട്ണര്‍. നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും. ചെറുപ്പം മുതല്‍ സിനിമയോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടുമുള്ള സമ്മുടെ പൊതുവായ സ്നേഹം.

- Advertisement -

ഞാന്‍ കുഴപ്പത്തിലാകുമ്പോള്‍ എപ്പോഴും എനിക്ക് പിന്തുണ നല്‍കുന്നയാള്‍. എന്റെ ജേര്‍ണല്‍. മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, അമ്മ.

- Advertisement -

അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത. എന്നാല്‍ എന്റെ മറിയുടെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു.

ഈ ദിവസങ്ങളില്‍ ഞാന്‍ തിരക്കിലാണെന്നും നിങ്ങളെ കാണാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. എന്നാല്‍ അത് ഒന്നും മാറ്റിയിട്ടില്ലെന്നും അറിയാം.

ഈ വര്‍ഷം നിങ്ങള്‍ക്ക് സന്തോഷങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം. ഹാപ്പി ബര്‍ത്ത്ഡേ ഇത്ത എന്നിരുന്നു കുറിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

Popular this week