പ്രതിച്ഛായ മോശമാക്കുന്ന രീതിയിൽ പ്രചാരണം, രേഖകൾ പരിശോധിക്കാൻ കസ്റ്റംസ് തയ്യാറായില്ല; കസ്റ്റംസിനെതിരായ ദുൽഖറിന്റെ ഹർജിയിൽ വിശദാംശങ്ങൾ പുറത്ത്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് എസ്‌യുവികള്‍ കേരളത്തിലേക്ക് കടത്തിയ ഓപ്പറേഷന്‍ നുംഖൂര്‍ കേസില്‍ കസ്റ്റംസ് സ്വീകരിച്ച നടപടിക്കെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വിശദാംശങ്ങൾ പുറത്ത്. കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കൊണ്ടുവന്നത് വിദേശത്ത് നിന്നാണെന്നും , റെഡ് ക്രോസ് ഉപയോഗിച്ച വാഹനമാണിതെന്നും 2020ൽ വാഹനം വാങ്ങിയത് എല്ലാ രേഖകളും സഹിതമാണെന്നും രേഖകൾ പരിശോധിക്കാൻ കസ്റ്റംസ് തയ്യാറായില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

ഹബീബ് മുഹമ്മദ് എന്ന വ്യക്തിയിൽ നിന്ന് എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും ദുൽഖർ വ്യക്തമാക്കുന്നു. വ്യക്തി എന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തത് എന്നും ദുൽഖർ ഹർജിയിൽ പറയുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നു എന്ന രീതിയിൽ വ്യാപകമായ പബ്ലിസിറ്റി നൽകിയത് എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ഹർജിയിൽ പറയുന്നു.

2. 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കൊണ്ടുവന്നത് വിദേശത്ത് നിന്ന്

3. റെഡ് ക്രോസ് ഉപയോഗിച്ചിരുന്ന വാഹനമാണത്

4. 2020ൽ വാഹനം വാങ്ങിയത് എല്ലാ രേഖകളും സഹിതം

5. മുൻ ഉടമകൾ കസ്റ്റംസ് ഡ്യൂട്ടി അടച്ചിരുന്നു

6. പണമിടപാടുകൾ നടത്തിയത് ബാങ്ക് വഴി7. രേഖകൾ പരിശോധിക്കാൻ കസ്റ്റംസ് തയ്യാറായില്ല

8. വാഹനം കസ്റ്റംസ് കസ്റ്റഡിയിൽ കിടന്ന് നശിക്കാൻ സാധ്യതഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ന്യൂഡൽഹിയിലെ റീജിണൽ ഡെലിഗേഷനു വേണ്ടി ഇറക്കുമതി ചെയ്തതാണ് വാഹനം.

തമിഴ്നാട്ടിലെ പുതുക്കോട്ടെയിലുള്ള താജ് മഹൽ ടുബാക്കോ പ്രൈ. ലിമിറ്റഡറ്റിന്റെ ഉടമസ്ഥതയിലുള്ള വാഹനം ഉടമയായ ഹബീബ് മുഹമ്മദിൽ നിന്നാണ് താൻ വാഹനം വാങ്ങിയ ആർതീ പ്രൊമോട്ടേഴ്സിന് വാഹനം ലഭിച്ചത് എന്നും ദുൽഖറിന്റെ ഹർജിയിലുണ്ട്. തങ്ങളാണ് വാഹനം വാങ്ങിച്ചതെന്ന് കാട്ടി ആർതീ പ്രൊമോട്ടേഴ്സ് നൽകിയ രേഖകളും ദുൽഖർ ഹാജരാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടില്‍ കസ്റ്റംസിന്റെ പരിശോധന നടന്നത്. കേസിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ അടക്കം ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ദുല്‍ഖറിന്റെ കൈവശമുള്ള വാഹന ശേഖരത്തില്‍ നിയമവിരുദ്ധമായെത്തിയ വാഹനങ്ങള്‍ ഇനിയുമുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു.

നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടന്നിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊച്ചിക്ക് പുറമേ തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News