ദുബായ് ബസപകടം: ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്നെത്തും
ദുബായ്: ബസ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിയ്ക്കുന്നത്.തൃശ്ശൂര്‍ സ്വദേശിയും ദുബായിലെ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ജമാലുദ്ദീന്‍റെ മൃതദേഹം രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. രാത്രിയോടുകൂടി അവശേഷിയ്ക്കുന്ന 11 ഇന്ത്യക്കാരുടേയും മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാകും.
ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയായതോടെ മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി.ഇതോടെ പാസ്പോര്‍ട്ട് റദ്ദാക്കലാണ് അടുത്ത നടപടി. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് എമര്‍ജന്‍സി പാസ്പോര്‍ട്ടായ വൈറ്റ് പാസ്പോര്‍ട്ട് അനുവദിച്ച് കാന്‍സലേഷന്‍ രേഖപ്പെടുത്തി കഴിഞ്ഞു.8 മലയാളികളാണ് അപകടത്തിൽ മരിച്ചതെന്ന് നോർക്കയും ഇന്ത്യൻ കോൺസുലേറ്റും സ്ഥിരീകരിച്ചിരുന്നു.