28.4 C
Kottayam
Saturday, June 6, 2026

ഒഴുകുന്ന വേദിയൊരുക്കി ഡി.ടി.പി.സി; ഇനി ആഘോഷങ്ങൾ ജലപ്പരപ്പിലും

Must read

നീലേശ്വരം: ജലവിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള നീലേശ്വരം കോട്ടപ്പുറത്ത് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ഒഴുകുന്ന വേദിയൊരുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.). ടൂറിസംവകുപ്പിന്റെ 500 ചതുരശ്ര അടി വിസ്തീർണമുള്ള കോട്ടപ്പുറത്തെ ചലിക്കുന്ന ബോട്ട് ജെട്ടിയാണ് ഡി.ടി.പി.സി. മോടികൂട്ടി രൂപാന്തരം വരുത്തി അന്താരാഷ്ട്രനിലവാരമുള്ള ഒഴുകുന്ന വേദിയാക്കിമാറ്റിയത്.

സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിൽ ജലാശയത്തിൽ ഒരുക്കിയ ആദ്യത്തെ തുറസായ വിവിധോദ്ദേശ്യ ആഘോഷവേദിയാണിത്. പുരവഞ്ചി യാത്രയിൽനിന്ന് വ്യത്യസ്തമായ അനുഭവങ്ങൾ പകരുന്ന ഈ സംരംഭത്തിന്റെ നടത്തിപ്പ് സ്വകാര്യസ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാനാണ് ഡി.ടി.പി.സി.യുടെ ശ്രമം.

ഏറ്റവും ഉയർന്ന പ്രതിമാസവാടക വാഗ്ദാനം ചെയ്യുന്നവർക്ക് കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്കായിരിക്കും വേദി നടത്തിപ്പിന് നൽകുക.

വിവാഹവുമായി ബന്ധപ്പെട്ട ഔട്ട്ഡോർ ഫോട്ടോഷൂട്ടിങ്, പിറന്നാളാഘോഷം, അത്താഴസത്കാരം, കുടുംബസംഗമം, പ്രണയദിനാഘോഷം തുടങ്ങിയ പരിപാടികൾ ആകർഷകമായ വേദിയാക്കി ഇത് മാറ്റാവുന്നതാണെന്ന് ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു. നടത്തിപ്പിന് വേദി ആവശ്യമുള്ളവർ ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 9746462679, 04994256450.

- Advertisement -

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week