മദ്യപാനത്തെത്തുടർന്നുള്ള തർക്കം; രാമപുരത്ത് ഏഴുപേർക്ക് കറിക്കത്തികൊണ്ട് വെട്ടേറ്റു

രാമപുരം: മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏഴാച്ചേരിയില്‍ 6 പേര്‍ക്ക് വെട്ടേറ്റു. കുന്നത്തിനാട്ട് വിഷ്ണു വിനോദ് (18), അമ്മ സൗമ്യ (39), കാഞ്ഞിരത്താംകുന്നേല്‍ ബിനുമോന്‍ (29), രാമപുരം മൈലപ്പറമ്പില്‍ സച്ചിന്‍ രാജേഷ്(18), രാമപുരം സ്വദേശികളായ ജീമോന്‍ ജോയ് (18), റെജി (19) എന്നിവര്‍ക്കാണ് കറിക്കത്തി കൊണ്ടുള്ള വെട്ടേറ്റത്.

ഏഴാച്ചേരി കൊടൂര്‍ സിജു (50), പ്രായപൂര്‍ത്തിയാകാത്ത ആള്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനാണ് കേസ്.

ബിനുമോന്‍, സച്ചിന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്എച്ച് ഒ ഉണ്ണികൃഷ്ണന്‍, എസ്‌ഐ റോജി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News