KeralaNews

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീൽ ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച പരിഗണിച്ചേക്കും.

ഹർജി നിയമപരമായി നിലനിൽക്കില്ല. തീർപ്പാക്കിയ ഹർജിയിലാണ് മൊഴിപ്പകർപ്പ് നൽകാൻ ആവശ്യമുന്നയിച്ചിരിക്കുന്നത്. അതിനാൽ നൽകരുത്. അന്തിമമാക്കിയ ഹർജികളിൽ വീണ്ടും പുതിയ നിർദേശങ്ങൾ ആവശ്യപ്പെട്ട് അപേക്ഷകൾ നൽകുന്നതിനെ സുപ്രീം കോടതി വിമർശിച്ചിട്ടുണ്ടെന്നും അപ്പീലിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button