അടിമാലി: മദ്യലഹരിയില്‍ അച്ഛന് മകനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. അടിമാലി ആനച്ചാലിന് സമീപം മുതുവാന്‍കുടിയില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മഞ്ചുമലയില്‍ ശ്രീജിത്തി(16)നാണ് വെട്ടേറ്റത്. ശ്രീജിത്തിൻ്റെ അച്ഛന് സിനോജിനെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റു ചെയ്തു.
മദ്യപിച്ചെത്തിയ സിനോജ് ശ്രീജിത്തിൻ്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഇയാളുടെ ആക്രമണം തടയാനെത്തിയ ശ്രീജിത്തിൻ്റെ അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് മകന് ചോദ്യംചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജിത്തിൻ്റെ അമ്മയും സഹോദരിയും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.