മദ്യലഹരിയില്‍ ദമ്പദികളുടെ കലഹം,ആത്മഹത്യാശ്രമമെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍,തിരുമലയില്‍ പോലീസ് പുലിവാല്‍ പിടിച്ചതിങ്ങനെ

തിരുമല: ബഹുനില കെട്ടിടത്തിനു മുകളില്‍ നിലയുറപ്പിച്ചിരുന്ന ദമ്പതികളുടെ സംസാരം വലിയ ഒച്ചപ്പാടാണുണ്ടാക്കിയത്.ഇരുവരും മദ്യലഹരിയില്‍ കൂടിയായപ്പോള്‍ കണ്ടു നിന്ന നാട്ടുകാര്‍ തെറ്റിദ്ധരിച്ചു. ഇരുവരുടെയും നീക്കം ആത്മഹത്യയ്ക്കാണെന്ന് കരുതിയ നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിച്ചു.പിന്നീട് നാടകീയ രംഗങ്ങള്‍ക്കാണ് തിരുമല ജംഗ്ഷന്‍ സാക്ഷ്യം വഹിച്ചത്.

തിരുമല കവലയിലെ ഷോപ്പിങ് കോംപ്ലക്സിലെ രണ്ടാംനിലയില്‍ നിന്നു ദമ്പതികളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ആരോ ആത്മഹത്യാഭീഷണിയെന്ന് പോലീസിനെ അറിയിച്ചത്.

അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയതോടെ ആളുകൂടി. ഇതോടെ തിരുമല വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. പോലീസെത്തി ഇവരെ താഴെയിറക്കാന്‍ ശ്രമിച്ചപ്പോള്‍ വനിതാ പോലീസില്ലാത്തതിനാല്‍ യുവതി സമ്മതിച്ചില്ല.

പിന്നീട് വനിതാ പോലീസിന്റെ നിര്‍ദേശപ്രകാരമാണ് താഴെയിറക്കിയത്. വലിയവിളയ്ക്കടുത്ത് താമസിച്ചിരുന്ന വാടക വീട് ഒഴിയേണ്ടി വന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ കലഹം ഉണ്ടായത്. ദമ്ബതിമാരെ വൈദ്യപരിശോധന നടത്തി നിയമ നടപടി സ്വീകരിക്കുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News