KeralaNews

മയക്കുമരുന്ന് സംഘം യുവാവിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ചു

മാരാരിക്കുളം: മയക്കുമരുന്ന് സംഘം യുവാവിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ഓമനപ്പുഴ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ഇരിക്കുകയായിരുന്ന തൈക്കല്‍ ഫ്രാന്‍സിസിന് (33) നേരെയാണ് ആക്രമണം നടന്നത്. വഴിയരികില്‍ കേബിള്‍ ജോലി ചെയ്യുന്നവരെ അക്രമിസംഘം മര്‍ദിക്കാന്‍ ശ്രമിക്കുന്നത് തടസ്സം പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഫ്രാന്‍സിസിന് നേരെ അക്രമമുണ്ടാകുന്നത്.

ഗുരുതരമായി പരിക്കേറ്റ ഫ്രാന്‍സീസിനെ അടിയന്തിര ശസ്ത്രക്രീയയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകനാണ് ഫ്രാന്‍സീസ്. ഓമനപ്പുഴ പ്രദേശത്ത് കഴിഞ്ഞ ഏതാനും നാളുകളായി മദ്യമയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ ശല്യം അസഹനീയമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരേ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയന്‍ തോമസ് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button