മയക്കുമരുന്ന് വേട്ട, സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍, നടിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം

ബെംഗളൂരു:നഗരത്തെ ഞെട്ടിച്ച മയക്കുമരുന്ന് വേട്ടയില്‍ കര്‍ണാടക സീരിയല്‍-ടിവി താരം അനിഖ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. നേരത്തെ ഒരു ഹോട്ടലിൽ നിന്നും മയക്കു മരുന്ന് പിടിച്ചെടുത്തതിന്റെ തുടര്‍ച്ചയായി ആയിരുന്നു പരിശോധന. 21ന് കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ നിന്ന് 145 എഡിഎം ലഹരിഗുളികള്‍ പിടിച്ചെടുത്തിരുന്നു.

തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ അനിഖയുടെ വീട്ടില്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. രവീന്ദ്രന്‍, അനൂപ് എന്നിവരെയാണ് അനിഖയോടൊപ്പം പിടികൂടിയത്. ഓണ്‍ലൈനിലൂടെ ലഹരിമരുന്ന് വില്‍പന നടത്തിവരികയായിരുന്നു സംഘമെന്നാണ് റിപ്പോര്‍ട്ട്.അന്വേഷണം ചലച്ചിത്രമേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളും സംഗീതജ്ഞരും ചില ഉന്നതരുടെ മക്കളും നിരീക്ഷണത്തിലാണെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News