28.4 C
Kottayam
Saturday, June 6, 2026

കോഴിക്കോട് വന്‍ ലഹരി വേട്ട; മൂന്നു സ്ത്രീകള്‍ അടക്കം എട്ടു പേര്‍ പിടിയില്‍

Must read

കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. ലഹരിമരുന്ന് കൊണ്ടുവന്ന മൂന്നു സ്ത്രീകള്‍ അടക്കം എട്ടു പേരെയും പോലീസ് പിടികൂടി. ലോഡ്ജിലെ നാല് മുറികളിലാണ് സംഘം താമസിച്ചിരുന്നത്. ലോഡ്ജില്‍ റെയ്ഡ് നടത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്.

അതിമാരകമായ ലഹരി മരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവര്‍ എല്ലാവരും ലഹരിമരുന്ന് ഉപയോഗിച്ച നിലയിലാണ്. ലഹരി വില്‍പ്പനയ്ക്കാണ് സംഘം നഗരത്തില്‍ എത്തിയത്. പല സ്ഥലങ്ങളിലും ഇവര്‍ ഇത്തരത്തില്‍ ലഹരി മരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മൂന്നു പേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. അഞ്ചു പേരെ ചോദ്യം ചെയ്യുകയാണ്.

റെയ്ഡ് തുടരുകയാണെന്നും സംഘത്തിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍, പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും ലഹരിമരുന്ന് പോലീസ് മുറിയില്‍ കൊണ്ടുവന്ന് വച്ചതാണെന്നുമാണ് പ്രതികള്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week