കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ധമായി ജയിൽ ചാടി പോയത്
കോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്ന് ജയിൽ അധികൃതർ പറയുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയിൽചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്.
മയക്ക് മരുന്ന് കേസിലാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ഹർഷാദാണ് പത്രക്കെട്ട് എടുത്തിരുന്നത്. ഗേറ്റിന് പുറത്തേക്ക് പോയ പ്രതി നിമിഷനേരം കൊണ്ട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിറകിൽ കയറിപ്പോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് പെട്ടെന്ന് തന്നെ കടന്നുകളഞ്ഞത്. ഇത് ആസൂത്രിതമാണെന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.പ്രതി തടവുചാടി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി.