കോട്ടയം മീനച്ചിലാർ പള്ളിക്കുന്ന് കടവിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കോട്ടയം : പേരൂർ മീനച്ചിലാർ പള്ളിക്കുന്ന് കടവിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ചെറുവാണ്ടൂർ സ്വദേശികളായ (അമൽ (16), നവീൻ (14) എന്നിവരാണ് മരിച്ചത്. നാല്കു ളിക്കുവാനായി എത്തുകയും രണ്ട് പേർ കടവിൽ ഇറങ്ങി നീന്താൻ ആരംഭിച്ചപ്പോൾ മുങ്ങി താഴുകയായിരുന്നു.

കുട്ടികൾക്ക് നീന്തൽ നന്നായി വശമുണ്ടായിരുന്നില്ല. കൂടെയുള്ള കുട്ടികൾക്ക് കൂട്ടുകാർ മുങ്ങി താഴുകയാണെന്നു മനസിലായില്ല, പിന്നീട് അവിടെ മീൻ പിടിക്കാൻ നിന്ന നാട്ടുകാർ ഓടി വന്നു കുട്ടികളെ കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സ്കൂൾ അടച്ചു അവധിക്കാലം ആരംഭിച്ചപ്പോൾ,നിരവധി കുട്ടികൾ നീന്തൽ പരിശീലിക്കുവാൻ എത്തുന്നുണ്ട്.എന്നാൽ പുറമെ നോക്കിയാൽ ആഴം കുറവ് തോന്നുമെങ്കിലും അടിയോഴുക്കുള്ള പ്രദേശമാണ്.

ഇതിനു മുൻപും നിരവധി കുട്ടികളുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡോ, അപകട സൂചനകളോ സ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News