NationalNews

രാമക്ഷേത്ര ഉദ്ഘാടനം ഇന്ത്യയുടെ അഭിമാന നിമിഷം;റിപബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുരാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം പരിവര്‍ത്തനത്തിന്‍റെ പാതയിലാണെന്നും രാജ്യത്തെ നവോന്നതതലങ്ങളിലെത്തിക്കാനുള്ള അവസരം ആഗതമായെന്നും എല്ലാ പൗരരും രാജ്യപുരോഗതിക്ക് വേണ്ടി പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. അയോധ്യ രാമക്ഷേത്രോദ്ഘാടനം രാജ്യത്തിന്റെ അഭിമാനനിമിഷമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂര്‍ത്തമാണ്. സാംസ്‌കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാന്‍ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളിലെ നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാര്‍ ആ നിമിഷത്തെ വാഴ്ത്തും. ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്കുള്ള വിശ്വാസം കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു അത്.

ഭരണഘടനയുടെ പ്രാരംഭം കൊണ്ടാടുന്ന ദിനമാണ് നാളെ. പാശ്ചാത്യജനാധിപത്യ സങ്കല്‍പ്പങ്ങളേക്കാള്‍ പഴക്കം ചെന്നതാണ് ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍. അതുകൊണ്ടു തന്നെയാണ് ജനാധിപത്യത്തിന്റെ മാതാവ് എന്ന ബഹുമതിയില്‍ ഇന്ത്യ നിലകൊള്ളുന്നത്.

രാജ്യം ഇന്ന് പരിവര്‍ത്തനത്തിന്റെ ആദ്യനാളുകളിലാണ്. അമൃത് കാല്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. രാജ്യത്തെ ഉന്നതിയിലേക്ക് ഉയര്‍ത്താനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ പുതിയ ഉയരങ്ങള്‍ കീഴടക്കാനായി ഓരോ പൗരനും പ്രയത്‌നിക്കണം, രാഷ്ട്രപതി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button