26 C
Kottayam
Friday, May 17, 2024

സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; 4 മലയാളികൾ ഉൾപ്പെടെ 22 സൈനികർക്ക് പരം വിശിഷ്ട സേവാ മെഡൽ

Must read

ന്യൂഡല്‍ഹി: 2024 ലെ സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാല് മലയാളികൾ ഉൾപ്പെടെ 22 സൈനികർ പരം വിശിഷ്ട സേവാ മെഡലിന് അർഹരായി. ആറ് സൈനികർക്ക് കീർത്തി ചക്ര. മൂന്ന് പേർക്ക് മരണാനന്തരബഹുമതിയായാണ് കീർത്തി ചക്ര സമ്മാനിക്കുന്നത്.

നാല് സൈനികർ ഉത്തം യു​ദ്ധ് സേവാ മെഡൽ അര്‍ഹത നേടി. 8 പേർക്ക് ശൗര്യ ചക്രയും 53 പേർക്ക് സേനാ മെഡലും 80 പേർക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചു.

മലയാളികളായ ലെഫ്റ്റനന്റ് ജനറൽമാരായ പി ഗോപാലകൃഷ്ണ മേനോൻ, അജിത് നീലകണ്ഠൻ, മാധവൻ ഉണ്ണികൃഷ്ണൻ നായർ, ജോൺസൻ പി മാത്യു എന്നിവർക്കാണ് പരമ വിശിഷ്ട സേവാ മെഡൽ. ലെഫ്റ്റനന്റ് ജനറൽ എസ് ഹരിമോഹൻ അയ്യർക്ക് അതിവിശിഷ്ട സേവാ മെഡലും മേജർ ജനറൽ വിനോദ് ടോം മാത്യു, എയർ വൈസ് മാർഷൽ ഫിലിപ്പ് തോമസ് എന്നിവർക്കും അതി വിശിഷ്ട സേവാ മെഡലും കേണൽ അരുൺ ടോം സെബാസ്ററ്യനും ജോൺ ഡാനിയേലിനും യുദ്ധ സേവാ മെഡലും ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week