<p>ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കാന്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 1 മുതല്‍ കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍, എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധിയാണ് കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ നീട്ടിയത്.</p>
<p>ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണും ഗവണ്‍മെന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ അടച്ചിട്ടതും മൂലം മോട്ടോര്‍ വാഹന രേഖകള്‍ പുതുക്കാന്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം. കേന്ദ്ര നിര്‍ദ്ദേശം എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ദേശീയ പാത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.</p>