കോവിഡ് 19: പോലീസ് പരിശോധന വീണ്ടും കര്‍ശനമാക്കി

<p>തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച തിരുവനന്തപുരത്ത് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പോലീസ് പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.</p>

<p>നിസാര കാരണങ്ങള്‍ പറഞ്ഞു സത്യവാങ്മൂലം തയ്യാറാക്കി യാത്ര ചെയ്യന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കും. അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകളിലും മറ്റും ആള്‍ക്കാര്‍ കൂട്ടംകൂടുന്നത് തടയും. കടകളില്‍ വരുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് നിര്‍ദേശിക്കാന്‍ കട ഉടമസ്ഥനോട് ആവശ്യപ്പെടും. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുതന്നെ വരി നില്‍ക്കണം. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സമൂഹത്തിന്റെ നന്മയെ കരുതി ഇത്തരം നിര്‍ദേശങ്ങളോട് സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News