News
രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ഡല്‍ഹി മെട്രോയുടെ ഭാഗമായി ജനക്പുരി വെസ്റ്റ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള പാതയിലാണ് അത്യാധുനിക ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് നടത്തുക.
37 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനില്‍ യാത്ര ചെയ്യുന്നതിനുള്ള ദേശീയ ഏകീകൃത യാത്ര കാര്‍ഡ് സേവനത്തിനും പ്രധാനമന്ത്രി തുടക്കമിടുമെന്നും ഡല്‍ഹി മെട്രോ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News