കൊച്ചി:സമാനതകളില്ലാത്ത പ്രതികരണമായിരുന്നു ദൃശ്യം 2 വിന് ലഭിച്ചത് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം നിരവധി പേരാണ് കണ്ടത്. ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദൃശ്യം 2 ന്റെ ചിത്രീകരണം തുടങ്ങിയത്. ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. മോഹൻലാലിനോടൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.
ഇപ്പോൾ ഇതാ ദൃശ്യം രണ്ടാം ഭാഗത്തിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 42 തെറ്റുകളാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.
വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.
2019ലാണ് ദൃശ്യം 2വിന്റെ കഥ നടക്കുന്നത്. എന്നാൽ സിനിമയിൽ കാണിക്കുന്ന ഫോണുകളിലും ലാപ്ടോപ്പിലും തെളിയുന്ന ഡേറ്റ് 2020 ആണെന്ന് ഇവർ കണ്ടെത്തുന്നു. മൊബൈലിലൂടെ കാണുന്ന സിസിടിവി ക്യാമറകളിലും ഡേറ്റ് 2020 തന്നെ. ദൃശ്യം ആദ്യ ഭാഗത്തിലും ഇതുപോലുള്ള ചെറിയ അബദ്ധങ്ങൾ ഇവർ കണ്ടെത്തിയിരുന്നു.
മറ്റൊന്ന് പഴയ പോലീസ് സ്‌റ്റേഷനോട് ചേർന്ന് കിടന്നാണ് പുതിയ പോലീസ് സ്റ്റേഷന്റെ പണി നടക്കുന്നത്. എന്നിട്ടും അതിന് തൊട്ട് മുന്നിൽ അതായത് പണി നടക്കുന്ന പോലീസ് സ്റ്റേഷന് മുന്നിൽ ജീപ്പ് നിർത്തി ഡെഡ്ബോഡി കൊണ്ടുപോകാൻ ജോർജ് കുട്ടിയ്ക്ക് എങ്ങനെ സാധിച്ചു? ദൃശ്യം സിനിമയിൽ ഈ ഭാഗം പോലീസ് സ്റ്റേഷനാണ് എന്നാൽ രണ്ടാം ഭാഗത്തിൽ ആ ഭാഗത്ത് കുരിശടിയയാണ് കാണാൻ കഴിയുന്നത്
ജോർജ് കുട്ടിയുടെ കാറിന്റെ കണ്ണാടിയിൽ ഷൂട്ടിംഗ് ടീമിനെയും, ഷൂട്ടിങ് ഉപകരണങ്ങളെയും കാണാം . ഐജി തോമസ് ബാസ്റ്റിന്റെ ബെൽറ്റിന്റെ റിഫ്‌ളക്‌ഷനിലൂടെ ഷൂട്ടിംഗ് ടീമിനെ കാണാൻ കഴിയുന്നു… അതുപോലെ തന്നെ വരുൺ മരിക്കുമ്പോൾ കയ്യിലെ വിരൽ മടങ്ങി ഇരിക്കുന്നത് കാണാം. എന്നാൽ ദൃശ്യം രണ്ടാം ഭാഗത്തിൽ അസ്ഥികൂടം എടുത്തപ്പോൾ രണ്ട് വിരലും നിവർന്നു നിൽക്കുകയാണ്. തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത് . ഇതിനോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്