EntertainmentKeralaNews

ലോകത്തെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളില്‍ ഇടംപിടിച്ച് ‘ദൃശ്യം 2’;ദൃശ്യത്തിന്റെ റേറ്റിംഗറിയാം

കൊച്ചി: സമകാലിക ലോകസിനിമയിലെ ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’. ലോകസിനിമകളുടെ പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ ‘മോസ്റ്റ് പോപ്പുലര്‍’ ലിസ്റ്റിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ലിസ്റ്റില്‍ പത്താമതാണ് ദൃശ്യം 2. ആദ്യ ഒന്‍പത് സ്ഥാനങ്ങളിലും ഹോളിവുഡ് ചിത്രങ്ങളാണ്.

റിലീസ് ചെയ്യപ്പെട്ടതും റിലീസിന് ഒരുങ്ങിയതുമായ ചിത്രങ്ങള്‍ മോസ്റ്റ് പോപ്പുലര്‍ ലിസ്റ്റില്‍ ഉണ്ട്. ഹോളിവുഡ് ചിത്രങ്ങളായ ഐ കെയര്‍ എ ലോട്ട്, മോര്‍ട്ടല്‍ കോംബാറ്റ്, നൊമാഡ്‌ലാന്‍ഡ്, ആര്‍മി ഓഫ് ദി ഡെഡ്, ടോം ആന്‍ഡ് ജെറി, സാക്ക് സ്‌നൈഡേഴ്‌സ് ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, യൂദാസ് ആന്‍ര് ദി ബ്ലാക്ക് മിശിഹ, ദി ലിറ്റില്‍ തിംഗ്‌സ് എന്നീ ചിത്രങ്ങളാണ് ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ചിത്രങ്ങളില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ത്തന്നെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിരിക്കുന്നത് ദൃശ്യം 2ന് ആണ്. 8.8 ആണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 18,000ല്‍ അധികം പേര്‍ രേഖപ്പെടുത്തിയ റേറ്റിംഗിന്റെ ശരാശരിയാണ് ഈ കണക്ക്.

ദൃശ്യം 2ന് റേറ്റിംഗ് രേഖപ്പെടുത്തിയ ആകെയുള്ളവരില്‍ 62.5 ശതമാനവും പത്തില്‍ പത്ത് മാര്‍ക്കാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. 21.1 ശതമാനം പ്രേക്ഷകര്‍ 9 മാര്‍ക്കും 9.4 ശതമാനം പേര്‍ 8 മാര്‍ക്കും നല്‍കിയിട്ടുണ്ട്. പ്രായ, ലിംഗ ഭേദങ്ങളനുസരിച്ച് ദൃശ്യം 2ന് ലഭിച്ച റേറ്റിംഗിന്റെ വിശദമായ കണക്കുകള്‍ ഐഎംഡിബി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഫെബ്രുവരി 19ന് ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ദൃശ്യം 2 സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആണ്. ‘ദൃശ്യം’ പല ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നതിനാല്‍ ആ പ്രേക്ഷകരൊക്കെയും സീക്വല്‍ കണ്ടു എന്നതാണ് ഈ വലുപ്പത്തിലുള്ള ഉള്ള ഒരു വിജയം ചിത്രത്തിന് സാധ്യമാക്കിയത്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം ഇപ്പോഴും സംസാരവിഷയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button